റിട്ട.എസ്.ഐ ടി.വി.കുഞ്ഞിരാമന്‍(റോമിയോ-70) നിര്യാതനായി.

സംസ്‌ക്കാരം ഇന്ന് (6.1.23) വൈകുന്നേരം 4.00 മണിക് ബ്ലാത്തൂരിലെ സമുദായ ശ്മശാനത്തില്‍.

ബ്ലാത്തൂര്‍: പയ്യാവൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി.ഉഷാദേവിയുടെ ഭര്‍ത്താവ് ടി.വി.കുഞ്ഞിരാമന്‍(70) നിര്യാതനായി.

റിട്ട. എസ്.ഐയാണ്. ദീര്‍ഘകാലത്തെ പോലീസ് സേവനത്തിന് ശേഷം വിരമിച്ച ഇദ്ദേഹം റോമിയോ കുഞ്ഞിരാമന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

പുരളിമലയിലെ ജില്ലാ പോലീസിന്റെ വയര്‍ലെസ് ആസ്ഥാനത്ത് നിന്നാണ് വിരമിച്ചത്.

നിരവധി അവാര്‍ഡുകളും റിവാര്‍ഡുകളും വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡലും ലഭിച്ചിട്ടുണ്ട്.

ജില്ലയില്‍ ഏതെങ്കിലും ലോ & ഓര്‍ഡര്‍ പ്രശ്‌നമുണ്ടയാല്‍ ജില്ലാ പോലീസിന്റെ കണ്‍ട്രോള്‍ റൂമിന്റെ മൊത്തം ചാര്‍ജ് സ്വയം ഏറ്റെടുക്കും.

ജില്ലയിലെ മുഴുവന്‍ സ്‌റ്റേഷനുകള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ അപ്പപ്പോള്‍ അറിയിക്കും.

മക്കള്‍: ഉദയ്‌റാം (മിലിട്ടറി), അഭിരാം (എഞ്ചിനീയര്‍, ബാംഗ്ലൂരു).

മരുമകള്‍: മായാദേവി (കാഞ്ഞിലേരി).

സഹോദരങ്ങള്‍: ടി.വി.ഓമന, ടി.വി.ദാമോദരന്‍ (റിട്ട. എസ്.ഐ.), ടി.വി രാജന്‍(പി.ഡബ്യൂഡി), പരേതനായ ടി.വി.കൃഷ്ണന്‍.

സംസ്‌ക്കാരം ഇന്ന് (6.1.23) വൈകുന്നേരം 4.00 മണിക് ബ്ലാത്തൂരിലെ സമുദായ ശ്മശാനത്തില്‍.