യുവാവ് ട്രെയിന്‍ തട്ടി മരിച്ചു, മടിക്കൈ സ്വദേശിയെന്ന് സംശയം.

പരിയാരം: യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.

ചന്തേര പോലീസ് പരിധിയില്‍ നിന്നാണ് റെയില്‍വെട്രാക്കില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ രാത്രി ഒന്‍പതോടെയാണ് സംഭവം.

മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

ശ്രീജിത്ത്, പത്താട് മടിക്കൈ എന്ന് രേഖപ്പെടുത്തിയ ഐ.ഡി കാര്‍ഡ് മൃതദേഹത്തിന് സമീപത്തുനിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.