ദേശീയ തലത്തില്‍ മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കണം: അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ
കണ്ണൂര്‍: ദേശീയതലത്തില്‍ മോദിക്കെതിരായ രാഷ്ട്രീയ പോരാട്ടത്തിലും മതേതരത്വം സംരക്ഷിക്കാനും ബഹുസ്വരത കാത്തുസൂക്ഷിക്കാനുമുള്ള പോരാട്ടത്തിലും മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എ ആവശ്യപ്പെട്ടു.
ഐഎന്‍എല്‍ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇന്ത്യയിലെ ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും രാഷ്ട്രീയ വിജയം കൊയ്യാന്‍ ബി ജെ പി രംഗത്തിറങ്ങിയിരിക്കുകയാണ്.
അതിനെ പ്രതിരോധിക്കാന്‍ മതേതര കക്ഷികള്‍ ഒന്നിച്ചു നില്‍ക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസ്ഥാനം ഒഴിഞ്ഞ് ആദ്യമായി ജില്ലയിലെത്തിയ പ്രസിഡന്റ് ദേവര്‍കോവിലിനെ ജില്ലാ കമ്മിറ്റിക്ക് വേണ്ടി ഇക്ബാല്‍ പോപ്പുലര്‍ ഷാള്‍ അണിയിച്ചു.
ഐ.എന്‍.എല്‍ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി.
മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറര്‍ ബി.ഹംസഹാജി, സിറാജ് തയ്യില്‍, ഡി.മുനീര്‍ എന്നിവര്‍ സംസാരിച്ചു. ഹമീദ് ചെങ്ങളായി സ്വാഗതവും ഇക്ബാല്‍ പോപ്പുലര്‍ നന്ദിയും പറഞ്ഞു.