പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിവേണം: ആന്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി.
ധര്‍മ്മശാല: ആന്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഡി.സി.സി ജന.സെക്രട്ടറി ടി.ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചില്‍ വനിത പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥകര്‍ക്കെതിരെ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് കെ.പി.ആദം കുട്ടി അധ്യക്ഷത വഹിച്ചു.
എ.എന്‍.ആന്തൂരാന്‍, പി.പ്രവീണ്‍, ഒ.വി.പ്രേകുമാര്‍, ഒ.വി.സരള, പി.സുജാത, എം.കരുണാകരന്‍, പ്രിയേഷ്, പി.സരിത എന്നിവര്‍ പ്രസംഗിച്ചു.