ലേലുഅല്ലൂ, വേലുഅല്ലു–മാപ്പാക്കണം മാപ്പാക്കണം-വനിതാനേതാവിനെ അപമാനിച്ച കോണ്‍ഗ്രസ് പ്രാദേശിക നേതാവ് മാപ്പുപറഞ്ഞ് തടിയൂരി.

തളിപ്പറമ്പ്: ആവേശപ്പുറത്ത് അധിക്ഷേപം നടത്തിയ കോണ്‍ഗ്രസ് പ്രാദേശികനേതാവ് ഒടുവില്‍ മാപ്പുപറഞ്ഞ് കേസില്‍ നിന്ന് തലയൂരി.

കഴിഞ്ഞ ദിവസം തളിപ്പറമ്പ് നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റിയത് സംബന്ധിച്ചാണ് അധിക്ഷേപചാറ്റ് പുറത്തുവന്നത്.

തളിപ്പറമ്പ് സര്‍വീസ് സഹകരണ ബാങ്കിലെ മുന്‍ ഡയരക്ടറും നഗരത്തിലെ ഇലക്ട്രോണിക്‌സ് വ്യാപാരിയും കാക്കാഞ്ചാല്‍ സ്വദേശിയുമായ നേതാവാണ് വനിതാ നേതാവിനെ അധിക്ഷേപിക്കുന്ന വിധത്തില്‍ സമൂഹമാധ്യമങ്ങളില്‍ വോയ്‌സ് ചാറ്റുകള്‍ നടത്തിയത്.

വ്യക്തിപരമായി താറടിക്കുന്ന ചാറ്റുകളില്‍ വര്‍ഗീയതയും പ്രയോഗിച്ചിരുന്നു.

വിവിധ ഗ്രൂപ്പുകളില്‍ ഇത് വൈറലായതോടെ വനിതാനേതാവ് പോലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു, നിയമനടപടികള്‍ സ്വീകരിക്കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തുകും ചെയ്തു.

ഇത് അറിഞ്ഞതോടെയാണ് നേതാവിന് സംഭവങ്ങളുടെ കിടപ്പ് ബോധ്യമായത്.

ഒടുവില്‍ കരഞ്ഞുവിളിച്ച് മാപ്പുപറഞ്ഞ് നിയമനടപടികളില്‍ നിന്ന് തലയൂരുകയായിരുന്നു.

മാപ്പുപറഞ്ഞുകൊണ്ടുള്ള സന്ദേശം പഴയ ഒരു സൂപ്പര്‍ഹിറ്റ് സിനിമാഗാനത്തിന്റെ അകമ്പടിയോടെ ഇപ്പോള്‍ ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് പറക്കുകയാണ്.