ജനശ്രീ മിഷന്‍ ലഹരി വിരുദ്ധ കാമ്പയിന്‍

പിലാത്തറ: സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരിവ്യാപനവും, കുഞ്ഞു മനസ്സിലെ അക്രമവാസനയും ഇല്ലാതാക്കാന്‍ ഒന്നിക്കാം ഗാന്ധിജിയിലേക്ക് എന്ന മുദ്രാവാക്യവുമായി ജനശ്രീസുസ്ഥിര വികസനമിഷന്‍

ജില്ലാ സമിതിയുടെ ആഹ്വാനപ്രകാരം കടന്നപ്പള്ളി-പാണപ്പുഴ മണ്ഡലത്തിലെ എടക്കോം, പറവൂര്‍, പാണപ്പുഴ, കൈതപ്രം, ചെറുവിച്ചേരി, കണ്ടോന്താര്‍ പ്രദേശങ്ങളിലെ ജനശ്രീ യൂണിറ്റുകളില്‍ ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ബോധവല്‍ക്കരണ ക്ലാസ്, ലഹരി വിരുദ്ധ പ്രതിജ്ഞ, ദീപം തെളിയിക്കല്‍ എന്നീ പരിപാടികള്‍ നടന്നു.

ഒ.രാജഗോപാലന്‍, കെ.സ്മിത, കെ.പ്രസാദ് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

കെ.പി.മുരളീധരന്‍, രാജേഷ് മല്ലപ്പള്ളി, ടി.സന്തോഷ്, രാജു കുന്നത്ത്, സി.വി.ദാമോദരന്‍, കെ.സരോജിനി, കെ.ദിവ്യ, വി.വി.രത്‌നം എന്നിവര്‍ നേതൃത്വം നല്‍കി.