ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍-കെ.വി.ടി.മുഹമ്മദ്കുഞ്ഞി പ്രസിഡന്റ്, മാവില പത്മനാഭന്‍ സെക്രട്ടെറി, പ്രജീഷ് കൃഷ്ണന്‍ ട്രഷറര്‍.

തളിപ്പറമ്പ്: ജയ്ഹിന്ദ് ചാരിറ്റി സെന്റര്‍ മൂന്നാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗം തളിപ്പറമ്പ് ഡ്രീംപാലസ് ഓഡിറ്റോറിയത്തില്‍ നടന്നു.

സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയര്‍മാന്‍ രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു.

കെ.വി.ടി.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.

സി.എച്ച്.മുഹമ്മദ് ഫൈസല്‍ മുഖ്യപ്രഭാഷണം നടത്തി.

രജനി രമാനന്ദ്, കെ.വി.മഹേഷ് എന്നിവര്‍ സംസാരിച്ചു.

സെക്രട്ടറി മാവില പത്മനാഭന്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സി.വി.സോമനാഥന്‍ വാര്‍ഷിക വരവ് ചിലവും കണക്കും അവതരിപ്പിച്ചു.

വി.അഭിലാഷ് സ്വഗതവും വി.ബി. കുബേരന്‍ നമ്പൂതിരി നന്ദിയും പറഞ്ഞു.

മെമ്പര്‍മാരായ പി.ഗംഗാധരന്‍, പി.സി.സാബു, ഇ.വി.സുരേശന്‍ എന്നവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കുഞ്ഞമ്മ തോമസ് റിട്ടേണിങ്ങ് ഓഫിസറായി ജയ്ഹിന്ദ് ചാരിറ്റി സെന്ററിന്റെ 2023-2024 വര്‍ഷത്തെ സെന്‍ട്രല്‍ കമ്മിറ്റി പുതിയ ഭാരവാഹികളായി

കെ.വി.ടി.മുഹമ്മദ്കുഞ്ഞി-(പ്രസിഡന്റ്), രജനി രമാനന്ദ്്(വൈസ് പ്രസിഡന്റ്), മാവില പത്മനാഭന്‍(സെക്രട്ടെറി), വി.ബി.കുബേരന്‍ നമ്പൂതിരി(ജോ.സെക്രട്ടെറി), പ്രജീഷ് കൃഷ്ണന്‍(ട്രഷറര്‍) എന്നിവരെ ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു.