ഇരട്ടനീതിക്കെതിരെ അഞ്ഞടിച്ച് വ്യാപാരി നേതാവ് കെ.എസ്.റിയാസ്.

തളിപ്പറമ്പ്: തളിപ്പറമ്പിലെ വ്യാപാരി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ തളിപ്പറമ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ്.റിയാസ് ഇന്നലെ നടന്ന തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചു.

മെയിന്‍ റോഡിലെ പാര്‍ക്കിങ്ങിനെതിരെ പോലീസ് സ്വീകരിക്കുന്ന സമീപനത്തിനെതിരെ നടപടികള്‍ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്ത് സാധനങ്ങള്‍ വാങ്ങാന്‍ പോയ ആള്‍ തിരിച്ചുവരുമ്പോഴേക്കും പോലീസ് വാഹനം പാര്‍ക്ക് ചെയ്തതിന് പിഴ ഈടാക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഇക്കാര്യത്തില്‍ അടിയന്തിര പരിഹാരം കാണണമെന്നും അദ്ദേഹം വികസനസമിതി യോഗത്തില്‍ പറഞ്ഞു.

വികസനസമിതിയില്‍ നിരന്തരമായി ഉന്നയിക്കപ്പെടുന്ന ഈ പ്രശ്‌നത്തില്‍ ബന്ധപ്പെട്ടവര്‍ വ്യക്തമായ മറുപടി നല്‍കാതെ ഒളിച്ചോടുകയായിരുന്നു.

ഒടുവില്‍ പ്രശ്‌നപരിഹാരത്തിന് പ്രത്യേകയോഗം ചേരാമെന്ന് വികസനസമിതി നിര്‍ദ്ദേശിച്ചു.

അധ്യക്ഷത വഹിച്ച നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, തഹസില്‍ദാര്‍ പി.സജീവന്‍, ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം എന്നിവരും പ്രശ്‌നത്തില്‍ ഇടപെട്ട് സംസാരിച്ചു.