മെഗാ എ പ്ലസ് മീറ്റ് ജൂലായ് 7-ന്

തളിപ്പറമ്പ: സാമൂഹിക-സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ സുബൈര്‍ സൂപ്പര്‍വിഷന്റെ നേതൃത്വത്തിലുള്ള നാട്ടുവിശേഷം, കെയര്‍ കൂട്ടായ്മയുടെ ഭാഗമായി നടക്കുന്ന മെഗാ എ പ്ലസ് മീറ്റ് ജൂലായ് 7-ന്

വ്യാഴാഴ്ച രാവിലെ 10 മണിക്ക് കരിമ്പം താലൂക്കാശുപത്രിക്ക് സമീപമുള്ള ഐ.എം.എ.ഹാളില്‍ നടക്കും.

തളിപ്പറമ്പ് ആര്‍ഡിഒ ഇ.പി.മേഴ്‌സി പരിപാടി ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് നഗരസഭ ചെയര്‍ പേര്‍സണ്‍ മുര്‍ഷിദ കൊങ്ങായി, ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി.മുകുന്ദന്‍, പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി, പരിയാരം പഞ്ചായത്ത് പ്രസിഡന്റ് ടി.ഷീബ,

ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍, കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന എന്നിവര്‍ വിവിധ നഗരസഭ പഞ്ചായത്ത് പരിധിയിലുള്ള 200 ല്‍പരം 10,+2 ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും.