മഴയെ വകവെക്കാതെ മഹല്ല് നിവാസികളുടെ പ്രതിഷേധപ്രകടനം

 

തളിപ്പറമ്പ്: കോരിച്ചൊരിയുന്ന മഴയെ വകവെക്കാതെ തളിപ്പറമ്പ് മഹല്ല് നിവാസികള്‍ നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്തി.

തളിപ്പറമ്പില്‍ വാഹനം അടിച്ചു തകര്‍ത്ത് വഖഫ് സംരക്ഷണ സമിതി സിക്രട്ടറി അബൂബക്കര്‍ സിദ്ധിഖ് കുറിയാലിയെയും

സഹപ്രവര്‍ത്തകന്‍ ദില്‍ഷാദ് പാലക്കോടനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ ക്കെതിരെ മുന്നറിയിപ്പുമായാണ് മഹല്ല് നിവാസികളെ അണിനിരത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. വൈകുന്നേരം

5.30 ന് മൂത്തേടത്ത് സ്‌കൂളിന് സമീപത്ത് നിന്നും ആരംഭിച്ച പ്രകടനത്തിന് തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി

ചെയര്‍മാന്‍ സി.അബ്ദുല്‍ കരീം, അനസ് അഹമ്മദ്, ചപ്പന്‍ മുസ്തഫ, കെ.കെ.ജാഫര്‍, അബ്ദുല്‍ സലാം, പി.സി.റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

ഹൈവേ പളളിക്ക് സമീപം പൊതുയോഗവും സംഘടിപ്പിച്ചു. സി.അബ്ദുള്‍കരീം, എം.പി.റഫീക്ക് എന്നിവര്‍ പ്രസംഗിച്ചു.