ജെ.ഡി.വാന്‍സ് ഗോ ബാക്ക്-ഇന്ത്യ വില്‍പ്പനക്കില്ല-

പിലാത്തറ: അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ഗോ ബാക്ക്; ഇന്ത്യ വില്‍പനക്കില്ല എന്ന മുദ്രാവാക്യമുയര്‍ത്തി പിലാത്തറയില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

 അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ച് പിലാത്തറ കേന്ദ്രീകരിച്ച്  നടന്ന പ്രകടനത്തില്‍ നിരവധി പേര്‍ അണിനിരന്നു.

തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന പൊതുയോഗം കേരള കര്‍ഷക സംഘം ജില്ലാ കമ്മിറ്റി അംഗം എം.വി.രാജീവന്‍ ഉദ്ഘാടനം ചെയ്തു.

വി.വി.ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

കെ.രഘു സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ജെ.ഡി.വാന്‍സിന്റെ കോലവും കത്തിച്ചു.