ജീവന്റെ മൂല്യം പരിപോഷിപ്പിക്കുക കാലഘട്ടത്തിന്റെ ആവശ്യം- ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംബ്‌ളാനി.

ജീവോല്‍സവം-2023 .തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംബ്‌ളാനി ഉദ്ഘാടനം ചെയ്തു

തളിപ്പറമ്പ്: തലശ്ശേരി അതിരൂപത ജീവോല്‍സവം 2023-തളിപ്പറമ്പ സെന്റ് മേരീസ് ഓഡിറേറാറിയത്തില്‍ വെച്ച് നടത്തപ്പെട്ടു.

നാല് മക്കളില്‍ കൂടുതലുള്ള വലിയ കുടുംബങ്ങളുടെ സ്‌നേഹ സംഗമം ജീവോല്‍സവം-2023 .ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംബ്‌ളാനി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സെലസ്റ്റിയന്‍ വടക്കേല്‍ അധ്യക്ഷത വഹിച്ചു.

ഡയറക്ടര്‍ ഫാ ജോബി കോവാട്ട് ആമുഖ പ്രഭാഷണം നടത്തി. ഫാ.മാത്യു വേങ്ങക്കുന്നേല്‍, സണ്ണി ആശാരിപറമ്പില്‍, സിസ്റ്റര്‍ ആന്‍സി മാത്യു, സിസ്റ്റര്‍ ലിറ്റല്‍ തെരേസ്, സിസ്റ്റര്‍ സ്റ്റെല്ല, സുബി കൊട്ടാരത്തില്‍, ബിജു പെരുമാട്ടിക്കുന്നേല്‍, ജയ്‌സന്‍ പുളിച്ചമാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

രൂപതയുടെ വിവിധ ഇടവക കളില്‍നിന്നായി 350 പേര്‍ ജീവോസവത്തില്‍ പങ്കെടുത്തു.

എല്ലാ കുടുംബങ്ങള്‍ക്കും ക്യാഷ് അവാര്‍ഡും സമ്മാനങ്ങളും നല്‍കി.

തലശ്ശേരി അതിരൂപത കുടുംബപ്രേഷിതത്വത്തിന്റെ നേതൃത്വത്തില്‍ അമല പ്രോലൈഫ് സമിതിയും മാത്യവേദിയും ചേര്‍ന്നാണ് ജീവോത്സവം സംഘടിപ്പിച്ചത്.