വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താല്‍ ശ്രമം ബസ് ജീവനക്കാരന്‍

തളിപ്പറമ്പ്: യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ ബസില്‍ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ബസ് കണ്ടക്ടറെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

ആലക്കോട് വെള്ളാട്ടെ പറയന്‍കോട് വീട്ടില്‍ രവിയുടെ മകന്‍ പി.ആര്‍.ഷിജു(34)നെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്.

24 ന് രാവിലെ സ്‌ക്കൂളിലേക്ക് വരുമ്പോഴാണ് സംഭവം.

ആലക്കോട് നിന്നും തളിപ്പറമ്പിലേക്ക് വരുന്ന തവക്കല്‍ ബസിലെ കണ്ടക്ടറാണ് ഷിജു.

തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.