തലശ്ശേരി അതിരൂപത ജീവോല്‍ത്സവം 2023 നാളെ തളിപ്പറമ്പില്‍
തളിപ്പറമ്പ്: തലശ്ശേരി അതിരൂപതയിലെ വലിയ കുടുംബങ്ങളുടെ സ്‌നേഹസംഗമം ജീവോത്സവം 2023 ഇന്ന് (ശനിയാഴ്ച്ച) രാവിലെ 10
മണിക്ക് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയ ഓഡിറ്റോറിയത്തില്‍ നടക്കും.
തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്യും.
ഫാ. ജോബി കോവാട്ട്, ഫാ.മാത്യു വേങ്ങക്കുന്നേല്‍, സെലസ്റ്റിന്‍ ജോണ്‍, റെയ്‌നി ജോണ്‍, സിസ്റ്റര്‍ സ്റ്റെല്ല എന്നിവര്‍ നേതൃത്വം നല്‍കും.
തലശ്ശേരി അതിരൂപതയിലെ നാലും അതില്‍ കൂടുതലും കുഞ്ഞുങ്ങളുള്ള കുടുംബങ്ങളില്‍ നിന്നായി 300 പേരാണ് ജീവോത്സവത്തില്‍ പങ്കെടുക്കുന്നത്.
തലശ്ശേരി അതിരൂപത കുടുംബപ്രേഷിതത്വത്തിന്റെ നേതൃത്വത്തില്‍ അമല പ്രോലൈഫ് സമിതിയും മാതൃവേദിയും ചേര്‍ന്നാണ് ജീവോത്സവം സംഘടിപ്പിക്കുന്നത്.