വിചാരണ തുടങ്ങുന്ന ദിവസം പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ചു.

തളിപ്പറമ്പ്: ഇന്ന് വിചാരണ തുടങ്ങിയ പോക്‌സോ കേസിലെ പ്രതി തൂങ്ങിമരിച്ചു.

തളിപ്പറമ്പ് കോടതിക്ക് സമീപത്തെ പവിത്രം ഹൗസില്‍ പി.പവിത്രകുമാര്‍(67)ആണ് പയ്യന്നൂരിലെ ലോഡ്ജില്‍ തുങ്ങിമരിച്ചത്.

2019 മുതല്‍ 13 വയയുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു വരുന്ന ഇയാളുടെ പേരില്‍ 2022 ജൂലൈ-17 ന് നടന്ന സംഭവത്തിലാണ് പോക്‌സോ കേസെടുത്തത്.

2022 ജൂലൈ 21 നാണ് പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ വിചാരണ തുടങ്ങിയിട്ടും പ്രതി കോടതിയില്‍ ഹാജരായില്ല.

ഇതേ തുടര്‍ന്ന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ അഭിഭാഷകനാണ് പിന്നീട് ആത്മഹത്യ ചെയ്ത വിവരം കേടതി മുമ്പാകെ അറിയിച്ചത്.