തളിപ്പറമ്പിൽ കോഫി ഷോപ്പിന് നേരെ രണ്ടംഗ സംഘം അക്രമം നടത്തി.
തളിപ്പറമ്പ്: തളിപ്പറമ്പിൽ കോഫി ഷോപ്പിന് നേരെ രണ്ടംഗ സംഘം അക്രമം നടത്തി.
സയ്യിദ് നഗറിൽ പ്രവർത്തിക്കുന്ന സ്പിന്നി കഫേ എന്ന സ്ഥാപനത്തിന് നേരെയാണ് അക്രമം നടന്നത്.
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം നടന്നത്. കടയുടെ ഷട്ടർ താഴ്ത്താൻ ഒരുങ്ങവെ എത്തിയ കപ്പാലം സ്വദേശികളായ നൗഫൽ, ഷഫീക്ക് എന്നിവർ ഷവർമ്മ ആവശ്യപ്പെട്ടപ്പോൾ തീർന്നു പോയെന്ന് പറഞ്ഞ ഉടനെ ഇവർ കുടിക്കാൻ വെള്ളം
ആവശ്യപ്പെടുകയും വെള്ളം കുടിച്ചു കൊണ്ടിരിക്കെ കടക്ക് അകത്ത് കടന്ന ഇവർ എന്താടാ ഷവർമ്മ വേഗം തീർന്നു പോയത് എന്ന് ചോദിച്ച് വാൾ ഗ്ലാസ് തകർക്കുകയും കടയിലെ സാധനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തതായി കടയുടമ പി.പി.മുഹമ്മദ് കുഞ്ഞി പറഞ്ഞു.
കടയിലെ ജോലിക്കാരൻ അബുവിന് മർദ്ദനമേൽക്കുകയും ചെയ്തു. ഇതിനിടെ ചില്ല് പൊളിക്കുമ്പോൾ കൈ മുറിഞ്ഞ് നൗഫലിന് പരിക്കേൽക്കുകയും ചെയ്തു.
നാട്ടുകാരും കടയുടമ മുഹമ്മദ് കുഞ്ഞിയും ചേർന്നാണ് നൗഫലിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അക്രമവിവരമറിഞ്ഞ് വ്യാപാരി നേതാക്കളായ കെ.എസ്.റിയാസ്, വി.താജുദ്ദീൻ എന്നിവർ സ്ഥലത്തെത്തി. സംഭവത്തിൽ ഇരുവരും പ്രതിഷേധിച്ചു.