തൊലിപൊളിച്ചും ജോലിവേണം–പുതിയ ജോലിതട്ടിപ്പ്-

വഡോദര: റെയില്‍വേയില്‍ ജോലി ലഭിക്കാനായി ഉദ്യോഗാര്‍ഥി നടത്തിയ തട്ടിപ്പ് പദ്ധതി പൊളിഞ്ഞു.

ഇരുവരും അറസ്റ്റിലായെങ്കിലും വിചിത്രമായ തട്ടിപ്പുബുദ്ധി അധികൃതരെയും നടുക്കി.

ബയോമെട്രിക് പരിശോധനയില്‍ കടന്നുകൂടാന്‍ തന്റെ കൈവിരലിലെ തൊലി നീക്കം ചെയ്ത് കൂട്ടുകാരനായ രാജ്യഗുരു ഗുപ്തയുടെ വിരലില്‍ വച്ചുപിടിപ്പിക്കുകയാണ് ഉദ്യോഗാര്‍ഥിയായ മനീഷ് കുമാര്‍ ചെയ്തത്.

സമര്‍ഥനായ രാജ്യഗുരു പരീക്ഷയെഴുതിയാല്‍ തനിക്കു ജോലി ഉറപ്പാണെന്നു മനീഷ് കണക്കുകൂട്ടി.

ബയോമെട്രിക് പരിശോധനയില്‍ വിരലടയാളം ശരിയാകാത്തതുമൂലം രാജ്യഗുരുവിനെ ഗേറ്റില്‍ തടഞ്ഞു.

സംശയം തോന്നിയ ഇന്‍വിജിലേറ്റര്‍ വിരല്‍ പരിശോധിച്ചപ്പോള്‍, വച്ചുപിടിപ്പിച്ച തൊലി അടര്‍ന്നുവീണു.

ചൂടാക്കിയ പാത്രത്തില്‍ വിരല്‍ വച്ചു പൊള്ളിച്ചാണ് മനീഷ് കൈവിരലിലെ തൊലി വേര്‍പെടുത്തിയത്.

ഗുജറാത്തിലെ ലക്ഷ്മിപുരയില്‍ നടത്തിയ റെയില്‍വേ ഗ്രൂപ്പ് ഡി പരീക്ഷയിലാണ് തട്ടിപ്പ് നടത്താന്‍ ഇവര്‍ ശ്രമിച്ചത്.