125 ലിറ്റര്‍ വാഷുമായി യുവാവ് എക്‌സൈസ് പിടിയില്‍.

തളിപ്പറമ്പ്: ചവനപ്പുഴയില്‍ 125 ലിറ്റര്‍ വാഷുമായി യുവാവ് എക്‌സൈസ് പിടിയില്‍.

പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫും സംഘവും ഓണം സ്‌പെഷ്യല്‍ ഡ്രൈവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ്, പന്നിയൂര്‍,

പൂമംഗലം ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സി.മനോജിനെ(45) പിടികൂടിയത്.

ചവനപ്പുഴ മീത്തല്‍ തോട്ടിന്‍കരയില്‍ വെച്ച് നാല് ബാരലുകളിലായിട്ടാണ് 125 ലിറ്റര്‍ വാഷ് സൂക്ഷിച്ചിരുന്നത്.

ഇയാളുടെ പേരില്‍ അബ്കാരി കേസെടുത്തു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.വി.വിനേഷ്, കെ.വിനീഷ്, ഡ്രൈവര്‍ പി.വി.അജിത്ത് എന്നിവര്‍രും സംഘത്തില്‍ ഉണ്ടായിരുന്നു.