കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് യോഗം ബഹിഷ്‌ക്കരിച്ച് കോണ്‍ഗ്രസ് അംഗം.

പിലാത്തറ: കന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ് അംഗം.

കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് ഭരണസമിതി യോഗമാണ് കോണ്‍ഗ്രസ് അംഗം എന്‍.കെ.സുജിത് ബഹിഷ്‌കരിച്ച് ഇറങ്ങി പോയത്.

ചെറുവിച്ചേരി ഗവ.എല്‍.പിസ്‌കൂളിന് 75 സെന്റ് സ്ഥലം സൗജന്യമായി വിട്ട് നല്‍കിയ പരേതനായ പുതിയ പുരയില്‍ കൊട്ടങ്ങര കുഞ്ഞിരാമന്റെ പേര് ചെറുവിച്ചേരി സ്‌കൂളിന് പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് വകുപ്പ് ന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും മുഖ്യമന്ത്രിയുടെ കരുതലും കൈതാങ്ങും അദാലത്തിലും സുജിത് നിവേദനം നല്‍കിയിരുന്നു.

അനുകൂലമായ തീരുമാനം വന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗ തീരുമാനം ആവശ്യപ്പെട്ട് മാസങ്ങള്‍ക്ക് മുന്‍പ് സുജിത്ത് കത്ത് നല്കിയിരുന്നു.

കത്ത് പരിഗണിക്കാനായി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം കഴിഞ്ഞ ദിവസം വിളിച്ച് ചേര്‍ത്തപ്പോള്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കത്ത് തള്ളി പുനര്‍നാമകരണം നിരാകരിച്ചതിനെതുടര്‍ന്നാണ് ഇറങ്ങി പോയത്.

മന്ത്രിക്കും വകുപ്പിനും നിവേദനം നല്‍കിയതിനെ തുടര്‍ന്ന് സ്‌ക്കൂളിന്റെ പേര് മാറ്റുമെന്ന് ഗ്രാമവാസികളും ബന്ധുക്കളും പ്രതീക്ഷയിലായിരുന്നു.