അവസാനമായി കാനം കണ്ണൂരിലെത്തിയത് ഏപ്രില്‍ 19 ന് തളിപ്പറമ്പില്‍
തളിപ്പറമ്പ്: അവസാനമായി കാനം രാജേന്ദ്രന്‍ കണ്ണൂരിലെത്തിയത് ഏപ്രില്‍ 19 ന് തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സി.കെ.ചന്ദ്രപ്പന്‍ സ്മാരകം ഉദ്ഘാടനം ചെയ്യാനാണ്.
വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിരുന്നത് സി.കെ.ചന്ദ്രപ്പനെ അനുസ്മരിച്ച് കൊണ്ട് ആരംഭിച്ച ഉദ്ഘാടന പ്രസംഗം പിന്നീട് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു കൊണ്ടായിരുന്നു കാനം അന്ന് അവസാനിപ്പിച്ചത്.
തുടര്‍ന്ന് സി.കെ സ്മാരക ലൈബ്രറി സന്ദര്‍ശിച്ച് സന്ദര്‍ശക ഡയറിയില്‍ കുറിപ്പെഴുതി പേരും കൈയ്യൊപ്പും പതിപ്പിച്ചാണ് കാനം ഇവിടെ നിന്നും യാത്രയായത്.