ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം കെ.പി.രാജന്‍ വീണ്ടും പിടിയില്‍.

തളിപ്പറമ്പ്: ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടം പി.പി.രാജന്‍ വീണ്ടും പിടിയില്‍.

ഇന്നലെ രാവിലെ 11.20 നാണ് മാര്‍ക്കറ്റ് റോഡില്‍ വെച്ച് പുളിമ്പറമ്പ് കരിപ്പൂലിലെ പുതിയപുരയില്‍ രാജനെ(62) എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.

2740 രൂപയും മൊബൈല്‍ഫോണും ഒറ്റനമ്പര്‍ എഴുതാനുപയോഗിക്കുന്ന ചുവപ്പ്, കറുപ്പ് കളര്‍ പേനകളും പോലീസ് പിടിച്ചെടുത്തു.

നേരത്തെ പലതവണ ഇയാള്‍ ഒറ്റനമ്പര്‍ ലോട്ടറി ചൂതാട്ടത്തില്‍ അറസ്റ്റിലായിരുന്നു.