വീല്‍ ചെയര്‍ സൈക്കിളില്‍ കണ്ണന്റെ യാത്ര മൂകാംബികയിലേക്കാണ്,

കാഞ്ഞങ്ങാട്: ഭിന്നശേഷിക്കാരനാണെങ്കിലും വീല്‍ചെയറില്‍ പരസഹായമില്ലാതെ മൂകാംബിക തിരുസന്നിധിയിലേക്കുള്ള യാത്രയിലാണ് അമ്പ തുകാരനായ മലപ്പുറം ജില്ലയിലെ തടപ്പറമ്പ് ചീക്കോട്ട് സ്വാമിയുടെ മകന്‍ കണ്ണന്‍.

ഒരുകാലിന്റെ സ്വാധീനക്കുറവ് അവഗണിച്ചാണ് ദേവിയുടെ ദര്‍ശ നപുണ്യംതേടിയുള്ള ഈ സാഹസികയാത്ര.

രണ്ടുവീലുള്ള, വീല്‍ചെയര്‍ പോലുള്ള പ്രത്യേക സൈക്കിളില്‍ കൈ കൊണ്ട് തള്ളിയാണ്.

കയറ്റവും ഇറക്കവുമടക്കമുള്ള ദേശീയ പാതയിലൂടെയുള്ള യാത്ര.

ഉപജീവനമാര്‍ഗ്ഗമായ ലോട്ടറിക്കച്ചവടം നടത്തുന്നതിനിടയ്ക്കാണ് ദേവീദര്‍ശനത്തിനുള്ള ആഗ്രഹം മനസ്സിലേക്ക് കയറിയത്.

പിന്നെ ആരുടെയും സഹായം തേടാതെ വീല്‍ചെയര്‍ വാഹനമാക്കി യാത്ര ആരംഭിക്കുകയായിരുന്നു. ഒരാഴ്ച്ച മുമ്പാണ്
കണ്ണന്‍ മൂകാംബിക സന്നിധിയിലേക്ക് യാത്ര ആരംഭിച്ചത്.

ദിവസം പരമാവധി 40 കിലോമീറ്ററോേളം ഇത്തരത്തില്‍ സഞ്ചരിക്കും. ക്ഷേത്രങ്ങളിലാണ് രാത്രികാലങ്ങളില്‍ താമസിക്കുന്നത്.

വീല്‍ചെയര്‍ സൈക്കിളില്‍ മൂകാംബികയിലെകത്തി തൊഴുതശേഷം തിരികെ ഇതേ വാഹനത്തില്‍ നാട്ടിലെത്തിയ ശേഷം ശബരിമല നട  ശബരിമല യാത്രയും നടത്താനുള്ള തയ്യാറെടുപ്പിലാണ് കണ്ണന്‍.