നാഷണല്‍ ഹൈവേ അതോറിറ്റിയില്‍ നിന്ന് ആക്‌സസ് പെര്‍മിഷന്‍ എടുക്കുന്നതില്‍ നിന്നും വീടുകളെയും ചെറു കെട്ടിടങ്ങളെയും ഒഴിവാക്കണം. ലെന്‍സ്‌ഫെഡ്

ആലക്കോട്: നാഷണല്‍ ഹൈവേ അതോറിറ്റില്‍ നിന്നും ആക്‌സസ് പെര്‍മിഷന്‍ എടുക്കുന്നതിന് രണ്ടര ലക്ഷത്തോളം രൂപ ഡെപ്പോസിറ്റ് ചെയ്യണമെന്ന നിര്‍ദ്ദേശത്തില്‍ നിന്നും വീടുകളെയും ചെറുകെട്ടിടങ്ങളെയും ഒഴിവാക്കണമെന്ന് പതിമൂന്നാമത് ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

  ആലക്കോട് നടുപറമ്പില്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇരിക്കൂര്‍ എംഎല്‍എ അഡ്വ.സജീവ് ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ലെന്‍സ്‌ഫെഡ് തളിപ്പറമ്പ് ഏരിയ പ്രസിഡന്റ് റെജീഷ് മാത്യു അധ്യക്ഷത വഹിച്ചു.

ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജി മാത്യു കന്നിക്കാട്ട്, ഉദയഗിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ചന്ദ്രശേഖരന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

ലെന്‍സ്‌ഫെഡ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.സി.മധുസൂദനന്‍ മുഖ്യപ്രഭാഷണം നടത്തി.

സംഘടനയുടെ ആദ്യകാല നേതാവായിരുന്ന പി.പുരുഷോത്തമനെ ആദരിച്ചു.

ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും അനുമോദിച്ചു.

ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം ലെന്‍സ്‌ഫെഡ് ജില്ലാ പ്രസിഡന്റ് കെ.വി.പ്രസീജ്കുമാര്‍ ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി കെ.പ്രജിത്ത് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ട്രഷറര്‍ പി.എസ്.ബിജുമോന്‍ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.

ലെന്‍സ്‌ഫെഡ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി.സി.ജഗത് പ്യാരി സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സംസ്ഥാന സമിതി അംഗങ്ങളായ ബിനു ജോര്‍ജ്, പി.പി.കിഷോര്‍കുമാര്‍, സി.കെ.പ്രശാന്ത്കുമാര്‍, ടി.രാജീവന്‍, എം.പി.സുബ്രഹ്‌മണ്യന്‍, ജില്ല ട്രഷറര്‍ പോള ചന്ദ്രന്‍, ജില്ല വൈസ് പ്രസിഡന്റ് സി.ശശീന്ദ്രന്‍, ജില്ലാ ജോ.സെക്രട്ടറി എ.എസ്.മാത്യു, എ.പി.മനോജന്‍, പി.രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഏരിയ വൈസ് പ്രസിഡന്റ് വി.ഹരിദാസന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു.

സംഘാടകസമിതി ചെയര്‍മാന്‍ ജോസ് ജോസഫ് സ്വാഗതവും ഏരിയ ജോ.സെക്രട്ടറി ടി.നൗഷാദ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി റെജീഷ് മാത്യു (പ്രസിഡന്റ് )

കെ.പ്രജിത്ത് (സെക്രട്ടറി)

പി.എസ്.ബിജുമോന്‍( ട്രഷറര്‍),

വി.ഹരിദാസന്‍, അജോമോന്‍ ജോസഫ്(വൈസ് പ്രസിഡന്റുമാര്‍),

എ.പി.മനോജന്‍, ടി. നൗഷാദ്(ജോ.സെക്രട്ടെറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.