മെഡിക്കല്‍ കോളേജിനെ ഇല്ലാതാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്-

പരിയാരം: ഘട്ടംഘട്ടമായി മെഡിക്കല്‍ കോളേജിനെ ഇല്ലാതാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു.

എന്‍.ജി.ഒ. അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് കമ്മറ്റി സംഘടിപ്പിച്ച സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിവും കാര്യശേഷിയുമില്ലാത്തവരെയാണ് മെഡിക്കല്‍ കോളേജിന്റെ ഉന്നത സ്ഥാനത്ത് ഇരുത്തിയിരിക്കുന്നതെന്നും മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി.

ബ്രാഞ്ച് പ്രസിഡന്റ് പി.ഐ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി, കെ.കെ.രാജേഷ് ഖന്ന, ജില്ലാ പ്രസിഡന്റ് എം.പി.ഷനിജ്, സെക്രട്ടറി കെ.പി.വിനോദന്‍, സംസ്ഥാന കമ്മറ്റി അംഗം പി.സി സാബു എന്നിവര്‍ പ്രസംഗിച്ചു.

നാലുവര്‍ഷമായി പിടിച്ചുവെച്ചിരിക്കുന്ന ക്ഷാമബത്ത ഉടന്‍ അനുവദിക്കുക,  ഗ്രേഡ് പ്രമോഷന്‍ സംയബന്ധിതമായി നല്‍കുക,
2020 ഏപ്രില്‍ മാസം മുതല്‍ വിരമിച്ചവരുടെയും സര്‍വീസിലിരിക്കെ മരണപ്പെട്ടവരുടെയും ആനുകൂല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക,

ആഗിരണപ്രക്രിയ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുക, ജീവനക്കാരെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സത്യാഗ്രഹസമരം. 

 പി.ഐ.ശ്രീധരന്‍, യു.കെ. മനോഹരന്‍, കെ.വി.ദിലീപ് കുമാര്‍, ടി.വി.ഷാജി, ശാലിനി എന്നിവര്‍ നേതൃത്വം നല്‍കി.