തൃച്ചംബരം ക്ഷേത്രോല്‍സവം: സബ്കമ്മറ്റി രൂപീകരിച്ചു.
തളിപ്പറമ്പ്: ഈ വര്‍ഷത്തെ തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വിവിധ സുരക്ഷാ മാനദണ്ഡങ്ങളും ഗ്രീന്‍പ്രോട്ടോകോളും പാലിച്ച് പൂക്കോത്ത് നടയിലെ കലാ സാംസ്‌കാരിക പരിപാടികളുടെ സുഗമമായ നടത്തിപ്പിനും,
തളിപ്പറമ്പ് ടൗണില്‍ ദീപാലങ്കാര മത്സരം സംഘടിപ്പിക്കുന്നതിനുമായി ഉത്സവാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സബ് കമ്മിറ്റി യോഗം മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍ഗോഡ് ഡിവിഷന്‍ ഏരിയാ കമ്മിറ്റി അംഗം .പി.വി.സതീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് പി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.
ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.സജീവന്‍ പ്രഭാഷണം നടത്തി.
വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി ഇബ്രാഹിംകുട്ടി, വ്യാപാരി വ്യവസായി സമിതി സെക്രട്ടരി കെ.വി.മനോഹരന്‍, ടെമ്പിള്‍ കോഡിനേഷന്‍ കമ്മറ്റി സെക്രട്ടരി ടി.വി.രാജന്‍, ഡോ.പി.കെ.രഞ്ജീവ് എന്നിവര്‍ പ്രസംഗിച്ചു.
പരിപാടി വിശദീകരണവും സബ്കമ്മിറ്റി ഭാരവാഹികളുടെ പാനല്‍ അവതരണവും ടി.ടി.കെ ദേവസ്വം ട്രസ്റ്റി മെമ്പറും രക്ഷാധികാരിയുമായ രമേശന്‍ ചാലില്‍ നിര്‍വഹിച്ചു.
ഉത്സവാഘോഷ കമ്മിറ്റി സെക്രട്ടരി പി.വി.പ്രകാശന്‍ സ്വാഗതവും, ജോ.സെക്രട്ടറി സി.വി.സോമനാഥന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പി.വി.സതീഷ്‌കുമാര്‍, കെ.എസ്.റിയാസ് കെ.വി.മനോഹരന്‍, .ടി.വി.രാജന്‍, ഡോ.രഞ്ജീവ്,രമേശന്‍ചാലില്‍ (രക്ഷാധികാരികള്‍), വി.കെ.ഷാജി(ചെയര്‍മാന്‍), കെ.മനോജ്, സുനില്‍കുമാര്‍, ടി.പി.മോഹന്‍ദാസ്(വൈസ് ചെയര്‍മാന്‍മാര്‍) പി.പി.മഹേഷ്(കണ്‍വീനര്‍), സുധീഷ്‌കുമാര്‍, കെ.പി.അനില്‍കുമാര്‍, പി.പി.രഞ്ജിത്ത്(ജോ.കണ്‍വീനര്‍മാര്‍).