ജില്ലയിലെ പ്രധാന ആശുപത്രികളെ ഇ.സി.എച്ച്.എസ് എം പാനല്‍ ചെയ്യണം: ദര്‍ശി.

തളിപ്പറമ്പ്: കണ്ണൂര്‍ ജില്ലയിലെ പ്രധാന ആശുപത്രികളെ ഇ.സി.എച്ച്.എസ്. എംപാനല്‍ ചെയ്യണമെന്ന് പുതുതായി രൂപീകൃതമായ വിമുക്തഭട സംഘടന ഡമോക്രാറ്റിക് അലയന്‍സ് ഓഫ് റിട്ടയേര്‍ഡ് സോള്‍ജിയേഴ്‌സ് ഓഫ് ഇന്ത്യയുടെ(ദര്‍ശി)ആദ്യ തളിപ്പറമ്പ് ഏരിയാ സമ്മേളനം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തളിപ്പറമ്പ് കെ.കെ.എന്‍.പരിയാരം സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തിന്റെ ഉദ്ഘാടനം വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്ക് വൈസ് ചെയര്‍മാന്‍ കെ.സന്തോഷ് നിര്‍വ്വഹിച്ചു.

എം.വി. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. കെ. സുധീഷ്‌കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ദര്‍ശി സംസ്ഥാന കമ്മിറ്റി അംഗം കെ മുരളീധരന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

എം.പി.രാജന്‍ നന്ദി പറഞ്ഞു.

തളിപ്പറമ്പ് ഏരിയയുടെ പുതിയ ഭാരവാഹികളായി എം.വി. ഗോപാലന്‍(പ്രസിഡന്റ്), കെ സുധീഷ് കുമാര്‍(സെക്രട്ടറി), എം.പി. രാജന്‍(ട്രഷറര്‍), പി.പി.രാധാകൃഷ്ണന്‍(ജോ.സെക്രെട്ടറി), പി.വി.സുരേഷ് കുമാര്‍(വൈസ് പ്രസിഡന്റ്) എന്നിവരേയും പതിനൊന്നംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയേയും തിരഞ്ഞെടുത്തു.