തിമിര ശാസ്ത്രക്രിയ ഇനി തളിപ്പറമ്പ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലും

തളിപ്പറമ്പ്: തിമിര ശസ്ത്രക്രിയക്ക്തക്രിയക്ക് പ്രത്യേക ഓപ്പറേഷന്‍ തിയേറ്റര്‍ ഒരുങ്ങി.

തളിപ്പറമ്പ് മുനിസിപ്പാലിറ്റി വാര്‍ഷിക പദ്ധതിയിലൂടെ 25 ലക്ഷം രൂപ മുടക്കി വാങ്ങി സ്ഥാപിച്ച നവീന സിയസ് ലൂംറ ഓഫ്താല്‍മിക് മൈക്രോസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളോടുകൂടിയ നേത്ര വിഭാഗം ഓപ്പറേഷന്‍ തീയേറ്ററിന്റെ ഉദ്ഘാടനം ഇന്നലെ തളിപ്പറമ്പ് മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്റ അധ്യക്ഷതയില്‍ ചെയര്‍പേഴ്‌സണ്‍ മുര്‍ഷിത കൊങ്ങായി നിര്‍വഹിച്ചു .

ഓര്‍ത്തോ ഒടിയിലെ ഉപകരണങ്ങള്‍ ഉള്‍പ്പെടെ 58 ലക്ഷം രൂപയാണ് നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി പൂര്‍ത്തീകരിച്ചത്.

ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. നബീസാ ബീവി സ്വാഗതം പറഞ്ഞു.

ജില്ലാ പ്രോഗ്രാം മാനേജര്‍ (ദേശീയ ആരോഗ്യ ദൗത്യം) ഡോ.പി.കെ. അനില്‍കുമാര്‍ പരിപാടിയില്‍ മുഖ്യതിഥിയായി.

താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി സുപ്രണ്ട് .ഡോ. ഗ്രിഫിന്‍ സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നഗരസഭ സ്ഥിരം അധ്യക്ഷന്മാരായ എം കെ ഷബിത,.പി പി മുഹമ്മദ് നിസാര്‍, പി.റെജില നഗരസഭ സെക്രട്ടറി കെ.പി.സുബൈര്‍ , കൗണ്‍സിലര്‍സി വി ഗിരീശന്‍, ഡോ. ടി.കെ.രാഗി, ജില്ലാ ഓപ്‌റ്റോമട്രിസ്റ്റ് കോര്‍ഡിനേറ്റര്‍ ശ്രീകല കുമാരി, നഴ്‌സിംഗ് സുപ്രണ്ട് ഇന്‍ ചാര്‍ജ് ടി.പി.ലളിത എന്നിവര്‍ പ്രസംഗിച്ചു.

തളിപ്പറമ്പ് നഗരസഭ കൗണ്‍സിലര്‍മാര്‍, തളിപ്പറമ്പ് താലൂക്ക് ആശുപത്രി എച്ച്.എം.സി മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.