കാഞ്ഞിരക്കൊല്ലിയില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവം; മുഖ്യപ്രതി തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങി

തളിപ്പറമ്പ്: കാഞ്ഞിരക്കൊല്ലിയിലെ നിധീഷ്ബാബുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അപ്പുവെന്ന കെ.ബിജേഷ്(36) തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങി.

ചൊവ്വാഴ്ച ഉച്ചക്കാണ് ബൈക്കിലെത്തിയ പ്രതികള്‍ നിധീഷിനെ വീടിനോടു ചേര്‍ന്നുള്ള ആലയില്‍ വെച്ച് അവിടെ നിര്‍മ്മിച്ച് വെച്ച കത്തിയെടുത്ത് വെട്ടിക്കൊന്നത്.

തടയാന്‍ ശ്രമിച്ച നിധീഷിന്റെ ഭാര്യ ശ്രുതിക്കും വെട്ടേറ്റിരുന്നു.

ഇവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

സംഭവത്തില്‍ രണ്ടാം പ്രതി ചന്ദനക്കാംപാറ സ്വദേശി രതീഷിനെ പയ്യാവൂര്‍ പോലീസ് പിടികൂടിയിരുന്നു.


ഇന്ന് ഉച്ചക്ക്പന്ത്രണ്ടോടെയാണ് പ്രതി കോടതിയില്‍ കീഴടങ്ങാനെത്തിയത്.

റിമാന്‍ഡ് ചെയ്ത പ്രതിയെ പയ്യാവൂര്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.