കുളപ്പുറം പ്രാദേശിക ചരിത്രരചന പഠന കോണ്‍ഗ്രസ് മെയ് 24, 25 തീയതികളില്‍
പരിയാരം:കേരള ചരിത്ര ഗവേഷണ കൗണ്‍സിലിന്റെയും കുളപ്പുറം വായനശാലയും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രാദേശിക ചരിത്രരചന കോണ്‍ഗ്രസ് മെയ്- 24, 25 തീയതികളില്‍ കുളപ്പുറം വായനശാലയില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ മുന്‍ എം.എല്‍.എ. ടി.വി.രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രാദേശിക ചരിത്രരചന പുതുവഴിയില്‍ സമകാലിക അനുഭവങ്ങള്‍ എന്ന തലക്കെട്ടിലാണ് പരിപാടി.
പ്രമുഖ ചരിത്രകാരനും കെ സി എച്ച് ആര്‍ ചെയര്‍മാനുമായ ഡോ. കെ.എന്‍ ഗണേഷ് ഉദ്ഘാടനം ചെയ്യും.
ദേശ ചരിത്രനിര്‍മ്മിതി ഒരു ആമുഖം എന്ന വിഷയത്തില്‍ ക്ലാസെടുത്തുകൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്.
കേരളത്തിലെ പ്രഗല്‍ഭരായ ചരിത്രകാരന്മാര്‍ പഠന കോണ്‍ഗ്രസില്‍ വിഷയാവതരണം നടത്തുന്നു.
ഡോ.കെ.പി.രാജേഷ്, പ്രൊഫ.വി.വി.ഹരിദാസ്, സുനില്‍ പി.ഇളയിടം, പ്രൊഫ പി.വി.നാരായണന്‍, പ്രൊഫ.പി മോഹന്‍ദാസ്, ഡോ.ശ്രീദേവി വടക്കേടത്ത്, എം.ടി.നാരായണന്‍, ഡോ. ഗിരീഷ്,
വിഷ്ണുനമ്പൂതിരി എന്നിവര്‍ പങ്കെടുക്കും.
തെരഞ്ഞെടുക്കപ്പെട്ട 100 പ്രതിനിധികള്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കും.
24-ന് വൈകുന്നേരം ആറുമണിക്ക് സാംസ്‌കാരിക സായാഹ്നം സുനില്‍ പി ഇളയിടം ഉദ്ഘാടനം ചെയ്യും.
കെ.സി.എച്ച.ആര്‍ ഡയറക്ടര്‍ ഡോ.ദിനേശന്‍ വടക്കിനിയില്‍ പങ്കെടുക്കും.
സംഘാടക സമിതി ചെയര്‍മാന്‍ ടി.വി.രാജേഷ് അധ്യക്ഷത വഹിക്കും.
വൈകുന്നേരം 7 മണിക്ക് കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി നാടകം അരങ്ങേറും.
25 ന് വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനം എം.വിജിന്‍ എംഎല്‍എ ഉദ്ഘാടനവും പ്രതിനിധികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണവും നടത്തും.
പരിയാരം പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ എം.ദിവാകരന്‍, ടി.വി. ഉണ്ണികൃഷ്ണണന്‍, ടി.ടി.രാകേഷ്, വി.വി.മനോജ് കുമാര്‍, വി.വി.രതീഷ് എന്നിവരും പങ്കെടുത്തു.