തെമ്മാടികള്‍ക്ക് മുന്നറിയിപ്പ്–അക്രമത്തില്‍ ബാലസംഘം പ്രതിഷേധിച്ചു.
തളിപ്പറമ്പ്: ബാലസംഘം തളിപ്പറമ്പ് നോര്‍ത്ത് വില്ലേജ് പ്രസിഡന്റും സിനിമാതാരം സന്തോഷ് കീഴാറ്റൂരിന്റെ മകനുമായ യദുസാന്ത് ഉള്‍പ്പെടെ 5 കുട്ടികളെ കൊടും ക്രിമിനലുകളായ സാമൂഹികവിരുദ്ധര്‍ ആക്രമിച്ചതിതില്‍ ബാലസംഘം തളിപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃച്ചംബരം എക്‌സൈസ് ഓഫീസിന് സമീപം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ബാലസംഘം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംപി ഗോകുല്‍ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് അനാമിക നയന്‍ അധ്യക്ഷത വഹിച്ചു.
ബാലസംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം സി.കെ.ഷോന, ഏരിയ കണ്‍വീനര്‍ സി.അശോക് കുമാര്‍, ഏരിയ ജോ. കണ്‍വീനര്‍ എം.വി.ജനാര്‍ദ്ദനന്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
ബാലസംഘം പ്രവര്‍ത്തകരും മറ്റ് നാട്ടുകാരും പുരോഗമനം പ്രസ്ഥാനത്തിന്റെ നേതാക്കളും ഉള്‍പ്പെടെ നൂറോളം ആളുകളാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്.
ബാലസംഘം തളിപ്പറമ്പ് ഏരിയ സെക്രട്ടറി അമല്‍ പ്രേം സ്വാഗതം പറഞ്ഞു.
സി.പി.എം തളിപ്പറമ്പ് നോര്‍ത്ത് ാേലക്കല്‍ കമ്മറ്റിയുടെ പ്രസ്താവന-
പ്ലസ്സ് 2 വിദ്യാര്‍ത്ഥികള്‍ അവരുടെ സുഹൃത്തിന്റെ വീട്ടില്‍ പിറന്നാളാഘോഷത്തില്‍ പങ്കെടുത്ത് പുറത്തിറങ്ങുമ്പോള്‍ ചിന്മയ സ്‌കൂളിനു മുന്നിലുള്ള വീടിനുസമീപം വെച്ച് ആര്‍.എസ്.എസ് ക്രിമിനലുകളായ മദ്യപാന സംഘം ക്രൂരമായി അക്രമിച്ചു. വിദ്യാര്‍ത്ഥികള്‍ 12 വര്‍ഷം പഠിച്ച സ്വന്തം വിദ്യാഭ്യാസ സ്ഥാപനത്തിന് മുന്നില്‍ നില്ക്കുന്നത് കുറ്റകരമാണെന്ന് വിധിയെഴുതി വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയായിരുന്നു. ഇത്തരം കാടത്തതിനെതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉയര്‍ന്നു വരികതന്നെ വേണം.. രാത്രികാലം സാമൂഹ്യവിരുദ്ധര്‍ക്ക് എന്തു ചെയ്യാനുള്ള അവസരമാകരുത്. സാമൂഹ്യവിരുദ്ധരായ ആള്‍ക്കൂട്ടങ്ങളുടെ കേന്ദ്രമായി നമ്മുടെ തെരുവകള്‍ മാറരുത്.. സംഭവത്തില്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.