അഡ്വ. ജോര്‍ജ് മേച്ചേരിയെ അനുസ്മരിച്ച് കേരളാ കോണ്‍ഗ്രസ്(എം)

തളിപ്പറമ്പ്:മലയോരജനതക്കും സമൂഹത്തിലെ പാവപ്പെട്ടവരുടെയും ശബ്ദമായിരുന്നു അഡ്വ. ജോര്‍ജ് മേച്ചേരിയെന്നും ബഫര്‍സോണ്‍ വിഷയങ്ങളിലും വനം-വന്യജീവി നിയമങ്ങളിലുമുള്ള അപാകതകള്‍ ചൂണ്ടിക്കാണിച്ച് കര്‍ഷകര്‍ക്കുവേണ്ടി നിയമപോരാട്ടം നടത്തിയ വ്യക്തിയായിരുന്നു അദ്ദേഹമെന്നും കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ അനുസ്മരിച്ചു.

ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനും ലോയേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന അഡ്വ.ജോര്‍ജ് മേച്ചേരിയുടെ നാലാം ചരമവാര്‍ഷികത്തില്‍ കേരളാ കോണ്‍ഗ്രസ് (എം) തളിപ്പറമ്പ് നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ്.ജെയിംസ് മരുതാനിക്കാട്ട് അധ്യക്ഷത വഹിച്ചു.

എം.കെ മാത്യു മാസ്റ്റര്‍, മാമച്ചന്‍ പണ്ടാരപ്പാട്ട്, അമല്‍ ജോയി കൊന്നക്കല്‍, ജോണി പേമല, തോമസ് ചൂരനോലില്‍, ബേബി ഉള്ളാട്ടില്‍, ജോസ് ചേന്നക്കാട്ടുകുന്നേല്‍, ജോജി പുളിച്ചമാക്കല്‍,
ടി.എസ്. സെബാസ്റ്റ്യന്‍, ജോയിസണ്‍ മരുതാനിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.