ഭക്ഷണം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു-ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്.
ചപ്പാരപ്പടവ്: കൂവേരി തൂക്കുപാലത്തിന് സമീപം ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച ബോര്‍ഡാണിത്.
ഈ പ്രദേശത്ത് വെച്ച് ഭക്ഷണം കഴിക്കുന്നത് നിരോധിച്ചിരിക്കുന്നു എന്നാണ് അറിയിപ്പ്.
തുപ്പരുത് മൂത്രമൊഴിക്കരുത്, ഇരിക്കരുത്, നടക്കരുത് എന്നൊക്കെ പലവിധ അറിയിപ്പുകള്‍ ബോര്‍ഡുകളില്‍ കണ്ടിട്ടുണ്ട്.
ഭക്ഷണം കഴിക്കരുത് എന്ന അറിയിപ്പ് കാണുന്നത് ആദ്യമായിട്ടാണ്.
കൂവേരി പ്രദേശത്തുള്ളവര്‍ തൂക്കുപാലത്തിന്
സമീപത്തുവന്നാണ് ഭക്ഷണം കഴിക്കാറുള്ളത് എന്ന് തോന്നും പഞ്ചായത്തിന്റെ ബോര്‍ഡ് കണ്ടാല്‍.
വല്ലാത്തൊരു കാലം വല്ലാത്തൊരു നിര്‍ദ്ദേശം എന്നല്ലാതെ എന്ത് പറയാന്‍-ഇനിയും പഞ്ചായത്ത് ഇത്തരം വ്യത്യസ്തങ്ങളായ നിരോധന നിര്‍ദ്ദേശങ്ങള്‍ ബോര്‍ഡുകളിലൂടെ ജനങ്ങള്‍ക്ക് നല്‍കുമെന്ന് പ്രത്യാശിക്കാം.
