റോഡ് പണക്കാര്‍ക്ക് സ്വന്തം-എന്തും ചെയ്യും-ആരാ ചോദിക്കാന്‍, അല്ലേ?
തളിപ്പറമ്പ്: റോഡും റോഡരികും ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടതാണ്.
പൊതുമരാമത്ത് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള
റോഡും റോഡിനോട് ചെര്‍ന്ന റോഡരികും ഇപ്പോള്‍ ആര്‍ക്കും ഏതുവിധത്തിലും കയ്യേറി എന്തും ചെയ്യാവുന്ന സ്ഥിതിയാണിപ്പോള്‍.
സംസ്ഥാനപാത-36 ല്‍ തളിപ്പറമ്പ് ബ്ലോക്ക് ഓഫീസിന് സമീപത്തായി സ്വകാര്യ വ്യക്തി നിയമ ലംഘിച്ച് റോഡില്‍ കോണ്‍ക്രീറ്റ് ചെയ്ത് ഒാവുചാല്‍ നിര്‍മ്മിച്ച് കാല്‍നടക്കും വാഹനയാത്രക്കും ഒരുപോയെ ബുദ്ധിമുട്ട് സൃഷ്ടിച്ചരിക്കയാണ്.
ഇതുവഴി കാല്‍നട തടസ്സപ്പെടുത്തി കല്ലുകള്‍ കൊണ്ട് തടസ്സമുണ്ടാക്കുകയും ചെയ്തിരിക്കുന്നു.
രണ്ട് വാഹനങ്ങള്‍ മറികടക്കുമ്പോള്‍ റോഡരികിലേക്ക് വാഹനമിറക്കിയാല്‍ ഓവുചാല്‍കുഴിയിലേക്ക് വീണ് അപകടം സംഭവിക്കുന്ന സ്ഥിതിയാണ്.
ഇരുചക്രവാഹനയാത്രികര്‍ക്കാണ് ഇത് കൂടുതല്‍ അപകടം വരുത്തുന്നത്.
അശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ച ഈ കോണ്‍ക്രീറ്റ് ഓവുചാല്‍ പൊളിച്ചുനീക്കി ഗതാഗതം സുഗമമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി വരികയാണ്.