അമിതമായി ഗുളിക കഴിച്ച പാണപ്പുഴയിലെ യുവതി മരിച്ചു.

പരിയാരം: അമിതമായി അയണ്‍ഗുളിക കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു.

പാണപ്പുഴ ബീമ്പനടിപറമ്പില്‍ കെ.പി.പ്രിന്‍ഷ(38)ആണ് മരിച്ചത്.

എട്ടാംതീയതി രാവിലെ 11 നാണ് പ്രിന്‍ഷയെ വീട്ടില്‍ അവശനിലയില്‍ കണ്ടത്.

ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു.

നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ കെ.എം.സി ജ്യോതി ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികില്‍സയിലിരിക്കെ ഇന്നലെ രാവിലെ മരണപ്പെട്ടു.

ബി.പി.ബൈജുവാണ് ഭര്‍ത്താവ്.

മക്കള്‍: ആദിത്യന്‍, അനാമിക.

പരേതനായ ഉത്തമന്‍-സാവിത്രി ദമ്പതികളുടെ മകളാണ്.

സഹോദരങ്ങള്‍: ലനീഷ്, ഉമേഷ്.

മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഉച്ചക്ക് 12 ന് പാണപ്പുഴയില്‍ സംസ്‌ക്കരിക്കും.