വനിതാ പോലീസിനെ ആക്രമിച്ച ലേഡി ഗുണ്ട അറസ്റ്റില്‍
കണ്ണൂര്‍: വീട്ടിലേക്ക് അതിക്രമിച്ചു കയറി അതിക്രമം നടത്തുകയും സഹോദരിയുടെ മകളെ അടിക്കുകയും ചെയ്ത സംഭവത്തില്‍ വടക്കുമ്പാട് സ്വദേശി റസീന അറസ്റ്റില്‍.
നിരവധി കേസുകളില്‍ പ്രതിയായ റസീന, ഉമ്മയെയും സഹോദരിയെയും ആക്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.
വീട്ടിലെത്തുമ്പോള്‍ റസീന സഹോദരിയുടെ മകളെ അടിക്കുന്നതാണ് കണ്ടത്.
ഇതു തടയുവാന്‍ ശ്രമിച്ച വനിതാ പോലീസിനെ അവര്‍ തള്ളി താഴെയിട്ടു.
വീട്ടിലേക്ക് അതിക്രമിച്ച് എത്തി റസീന ഉമ്മയോട് പണം ആവശ്യപ്പെട്ടു.
പണം നല്‍കാത്തതിനെ തുടര്‍ന്നാണ് റസീന ഇത്തരത്തില്‍ അക്രമം നടത്തിയത്.
വീടിന്റെ ജനല്‍ ഗ്ലാസുകളും വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട കാറിന്റെ ക്ലാസും അടിച്ചു പൊളിച്ചു.
അതിക്രമത്തിനിടെയാണ് സഹോദരിയുടെ മകളേയും തല്ലിയത്.
റസീനയെ ധര്‍മ്മടം പോലീസാണ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവത്തേക്ക് റിമാന്‍ഡ് ചെയ്തു.