ലോഡ്ജില്‍ മുറിയെടുത്ത് ശീട്ടുകളി ഒന്‍പതംഗസംഘം പിടിയില്‍.
കണ്ണൂര്‍: ഹോട്ടലില്‍ മുറിയെടുത്ത് ചീട്ടുകളി നടത്തിയ 9 അംഗസംഘം പോലീസ് പിടിയില്‍.
ഇന്നലെ വൈകുന്നേരം ആറോടെ നേതാജിറോഡിസെ ക്ലിഫോര്‍ഡ് ഇന്‍ ഹോട്ടലിലെ മൂന്നാം നിലയിലുള്ള 311-ാം നമ്പര്‍ മുറിയില്‍ പുള്ളിമുറി ചീട്ടുകളിയില്‍ ഏര്‍പ്പെട്ടവരാണ് പിടിയിലായത്.
കടലായി അവേരപ്പറമ്പിലെ ഇര്‍ഫാനായില്‍ എം.പി.മുസ്തഫ(69),
അഴീക്കോട് മഷൂദ് ക്വാര്‍ട്ടേഴ്‌സിലെ സി.പി.ജാബിര്‍(50),
വളപട്ടണം മാര്‍ക്കറ്റ്‌റോഡിലെ തായകത്ത് മുഹമ്മദ്‌റാഫി(62),
പാപ്പിനിശേരി ഏന്തോട് റോഡിലെ ഹലീമ മന്‍സിലില്‍ എ.അബ്ദുല്‍കലാം(62),
ചിറക്കല്‍ പട്ടേല്‍റോഡ് ആശാരികമ്പനിക്ക് സമീപത്തെ എന്‍.എന്‍.ഹൗസില്‍ നായക്കന്‍ നടുക്കണ്ടി ഷബീര്‍(34),
ചൊവ്വ അവിട്ടത്തില്‍ ടി.വി.ഷാജി(48),
സിറ്റി മൈതാനപ്പള്ളിയിലെ സിയാന്‍ മന്‍സിലില്‍ സുല്‍ഫിക്കര്‍അലി(56),
കല്യാശേരി മിലന്‍ 31 എ യില്‍ ആലക്കൊളകത്ത് അഹമ്മദ്(58),
ആലക്കോട്ടെ അഴീക്കോടന്റകത്ത് എ.ഹാരീസ്(50)
എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ എസ്.ഐ പി.പി.ഷമീല്‍, എസ്.ഐ മാരായ എം.സവ്യസാചി, അജയന്‍. പി.കെ.ഷാജി, എ.എസ്.ഐ രഞ്ജിത്ത്, സീനിയര്‍ സി.പി.ഒ ലിതേഷ്, സി.പി.ഒമാരായ റമീസ്, അനീസ്, സനൂപ്, രാജേഷ്, ഡ്രൈവര്‍ സി.പി.ഒ വിനില്‍മോന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പിടികൂടിയത്.
45,380 രൂപയും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.