മലപ്പുറം സ്വദേശികളായ യുവാക്കള്‍ തോക്ക് സഹിതം കണ്ണൂരില്‍ അറസ്റ്റില്‍.

കണ്ണൂര്‍: എയര്‍പിസ്റ്റള്‍ സഹിതം മലപ്പുറം സ്വദേശികളായ രണ്ട് യൂവാക്കള്‍ കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ പിടിയിലായി.

മലപ്പുറം വാഴക്കാട് ചെറുവട്ടുപുറത്ത് വീട്ടില്‍ സി.പി.റഹാന്‍(21), ചെറുവായൂരിലെ വെട്ടുവാടിച്ചാലില്‍ പുരയില്‍
വീട്ടില്‍ എം.കെ.ഷഹല്‍(20) എന്നിവരെയാണ് പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ 12.50 നാണ് കണ്ണൂര്‍ സ്വാമിമഠം റോഡില്‍ ഹോണ്ട ഷോറൂമിന് സമീപംവെച്ചാണ് ഇവര്‍ നൈറ്റ് പട്രോളിംഗ് സംഘത്തിന്റെ പിടിയിലായത്.

ഷഹലിലെ അരയില്‍ നിന്നും ബംഗളൂരുവില്‍ നിര്‍മ്മിച്ച എയര്‍ പിസ്റ്റള്‍ പിടിച്ചെടുത്തു.

പോലീസ് അറസ്റ്റ് ചെയ്ത ഇവരെ ചോദ്യം ചെയ്തുവരികയാണ്.