ചന്ദ്രന് ഇനി ഭാര്യയുടെയും മക്കളുടെയും സംരക്ഷണം വേണ്ട.

പരിയാരം: പരിയാരം പോലീസ് സ്‌റ്റേഷനുമുന്‍പില്‍ റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി പരിയാരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുകയും തുടര്‍ന്ന് മെഡിക്കല്‍ സുപ്രണ്ടിന്റെ അഭ്യര്‍ത്ഥനയില്‍ പിലാത്തറ ഹോപ്പ് ഏറ്റെടുത്ത് ചികിത്സയും സംരക്ഷണവും നല്‍കിവന്ന കണ്ണൂര്‍ വാരം സ്വദേശി ചന്ദ്രന്‍ (59) ഹോപ്പ് റീഹാബിലിറ്റേഷന്‍ സെന്ററില്‍ നിര്യാതനായി.

നല്ലനിലയില്‍ കഴിയുന്ന ഭാര്യയും മക്കളും ഉണ്ടെങ്കിലും കണ്ണൂരിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന ചന്ദ്രനെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ച്ചാര്‍ജ് ചെയ്ത ഭാര്യ പിന്നീട് ബസ് വെയിറ്റിംഗ് ഷെഡില്‍ ഉപേക്ഷിച്ച് പോകുകയായിരുന്നു.

മൃതദേഹം പയ്യന്നുര്‍ പ്രിയദര്‍ശിനി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട് .

ബന്ധുക്കളോ സുഹൃത്തുക്കളോ ആരെങ്കിലും ഉണ്ടെങ്കില്‍ 02-05-2024 ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് ഹോപ്പിലോ പരിയാരം പോലീസ് സ്റ്റേഷനിലോ ബന്ധപ്പെടേണ്ടതാണ്.

ആരും എത്തിയില്ല എങ്കില്‍ പരിയാരം പോലീസിന്റെയും ജനപ്രതിനിധിയുടെയും നിര്‍ദ്ദേശാനുസരണം മൃതദേഹം സംസ്‌ക്കരിക്കുന്നതാണ്.