കണ്ണൂര്‍ റൂറല്‍ അഡീ.എസ്.പി ടി.പി.രഞ്ജിത്ത് ഇന്ന് വിരമിക്കുന്നു.

കണ്ണൂര്‍: 28 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം കണ്ണൂര്‍ റൂറല്‍ അഡീഷണല്‍ എസ്.പി ടി.പി. രഞ്ജിത്ത് ഏപ്രില്‍ 30 ന് ഇന്ന് സര്‍വീസില്‍ നിന്നും വിരമിക്കുന്നു.

കാസര്‍കോട് ജില്ലയിലെ ചന്തേര പോലീസ് സ്റ്റേഷനില്‍ പ്രൊബേഷനറി സബ് ഇന്‍സ്‌പെക്ടറായി സര്‍വീസ് ജീവിതം ആരംഭിച്ച അദ്ദേഹം കാസര്‍ഗോഡ്, വയനാട് എന്ന ജില്ലകളില്‍ എസ്‌ഐ ആയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി കാസര്‍ഗോഡ്, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളിലും ഡിവൈ.എസ്.പി ആയി കാസര്‍ഗോഡ്, കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കുറ്റാന്വേഷണ മികവിന് നിരവധി പ്രശംസ പത്രങ്ങളും ഗുഡ് സര്‍വീസ് എന്‍ട്രികളും ലഭിച്ച അദ്ദേഹത്തിന് അര്‍ഹതയ്ക്കുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ മെഡല്‍ നല്‍കി ആദരിച്ചിട്ടുള്ളതാണ്. കണ്ണൂര്‍ മുണ്ടയാട് സ്വദേശിയാണ്.