തണ്ടര്‍ ബോള്‍ട്ടുമായി ഏറ്റുമുട്ടിയത് സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമെന്ന് സൂചന.

തലപ്പുഴ(വയനാട്): വയനാട്ടിലെ കമ്പമലയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്ന പ്രദേശത്ത് കൂടുതല്‍ പോലീസ് എത്തി പരിശോധന ആരംഭിച്ചു.

തലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ കമ്പമല പ്രദേശത്ത് ഉള്‍വനത്തിലാണ് ഇന്ന് രാവിലെ പത്തരയോടെ മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് സംഘങ്ങള്‍ പരസ്പരം വെടിവെപ്പുണ്ടായത്.

നിരവധി തവണ വെടി ശബ്ദം കേട്ടതായി തോട്ടം തൊഴിലാളികള്‍ പറഞ്ഞു.

സ്ഥിരം പരിശോധനയുടെ ഭാഗമായി വനമേഖലയില്‍ മാവോയിസ്റ്റുകള്‍ക്കായി തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ നടത്തിവരുന്നതിനിടെ സി.പി.മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘവും മുഖാമുഖം കണ്ടതോടെ വെടിവെപ്പുണ്ടായതായാണ് പ്രാഥമിക വിവരം.

നാലംഗ മാവോയിസ്റ്റുകളാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം ഇവരില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.