ബാലകൃഷ്ണപിള്ളയും മന്നത്ത് പത്മനാഭനും ഒ.കെ.-കൈകൊടുത്ത് ഗണേഷ്‌കുമാര്‍.
പയ്യന്നൂര്‍: അച്ഛനെയും അച്ഛന്റെ രാഷ്ട്രീയ ഗുരുവിന്റെയും പ്രതിമകള്‍ കാണാനായി മകനും കേരളാഗതാഗതവകുപ്പ് മന്ത്രിയുമായ കെ.ബി.ഗണേഷ്‌കുമാര്‍ പയ്യന്നൂര്‍ കാനായിയില്‍ എത്തി.
കൊല്ലം പുനലൂരില്‍ സ്ഥാപിക്കുന്ന മുന്‍ മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയുടെയും മന്നത്ത് പത്മനാഭന്റെയും പൂര്‍ണ്ണകായ ശില്‍പ്പ മാതൃകകള്‍ കാണാനായാണ് മന്ത്രി ഗണേഷ്‌കുമാര്‍ ശില്‍പി ഉണ്ണി കാനായിയുടെ വസതിയിലെത്തിയത്.
കൊല്ലം ജില്ലയിലെ പുനലൂര്‍ പാലത്തിന് സമീപമുള്ള എന്‍എസ് എസ് ഓഫീസില്‍ സ്ഥാപിക്കാനായാണ് 10 അടി ഉയരമുള്ള മന്നത്ത് പത്മനാഭന്റെയും മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപ്പിള്ളയുടെയും പൂര്‍ണ്ണകായ വെങ്കലശില്‍പ്പങ്ങള്‍ നിര്‍മ്മിക്കുന്നത്.
ശില്‍പ്പത്തിന്റെ ആദ്യരൂപം കളിമണ്ണില്‍ പൂര്‍ത്തിയാക്കിയത് കണ്ട് വിലയിരുത്താനായാണ് മന്ത്രി ഗണേഷ്‌കുമാര്‍ ഉണ്ണികാനായിയുടെ പണിപ്പുരയില്‍എത്തിയത.
പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെവി ലളിത, സി പി എം പയ്യന്നൂര്‍ ഏരിയാസെക്രട്ടറി പി.സന്തോഷ്, വി.വി. ഗിരീഷ്, ടി.പി.ഗോവിന്ദന്‍ എന്നിവരും എന്‍ എസ് എസ് പ്രവര്‍ത്തകരും മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.
ചെറുപുഞ്ചിരിയോടെ ഫുള്‍കൈഷര്‍ട്ട് മടക്കി കോളര്‍ പിറകോട്ട് വച്ച് ഗോള്‍ഡന്‍ വാച്ചും കൈയ്യില്‍ കെട്ടി തലയെടുപ്പോടെനില്‍ക്കുന്ന ബാലകൃഷ്ണപ്പിള്ളയുടെ ശില്പവും വടിയുംകുത്തി ഷാള്‍ കഴുത്തിലിട്ട് മുന്നോട്ട്‌നടക്കുന്ന രീതിയിലുള്ള മന്നത്ത്പത്മനാഭന്റെ ശില്പവും നോക്കി വിലയിരുത്തി ശില്പിയെ അഭിനന്ദിച്ചാണ് മന്ത്രി മടങ്ങിയത്.