തളിപ്പറമ്പ്: തളിപ്പറമ്പ് ഗവ.താലൂക്ക് ആസ്ഥാന ആശുപത്രി വളപ്പില്‍ കാല്‍നൂറ്റാണ്ടിലേറെക്കാലമായി ദ്രവിച്ച് തീരുന്ന ആംബുലന്‍സ് നീക്കം ചെയ്യാന്‍ നടപടി ആയില്ല.
ആശുരത്രി വളപ്പില്‍ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പുതിയ ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങാന്‍ പോവുകയാണെങ്കിലും പഴയ ആശുപത്രി മാലിന്യങ്ങള്‍ മുഴുവന്‍ നീക്കിയിട്ടും ഈ ആംബുലന്‍സ് മാത്രം നീക്കിയില്ല.
ഇത് ലേലം ചെയ്തുവില്‍ക്കുന്നതിന് പോലും ചില സാങ്കേതിക തടസങ്ങള്‍ ഉള്ളതായിട്ടാണ് വിവരം.
താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്ന ശേഷം ഈ ആംബുലന്‍സ് അധികമൊന്നും സര്‍വീസ് നടത്തിയിട്ടില്ല.
മൂന്ന് തവം അപകടത്തില്‍ പെട്ട ആംബുലന്‍സ് കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി കട്ടപ്പുറത്താണ്.