റൂറല്‍ പോലീസ് കായികമേള നാളെയും മറ്റന്നാളും(ഒക്ടോബര്‍-10,11) മാങ്ങാട്ടുപറമ്പ് കെ.എ.പി.ഗ്രൗണ്ടില്‍.

തളിപ്പറമ്പ്: രണ്ടാമത് കണ്ണൂര്‍ റൂറല്‍ ജില്ലാ വാര്‍ഷിക സ്‌പോര്‍ട്‌സ് മീറ്റ് ഒക്ടോബര്‍ 10, 11 തീയതികളില്‍ മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കും.

രാവിലെ എട്ട് മണിക്ക് കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി എം ഹേമലത കായികമേളയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കും.

ചടങ്ങില്‍ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അജിത് കുമാര്‍ മുഖ്യാതിഥിയായിരിക്കും.

തുടര്‍ന്ന് വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് സേനാംഗങ്ങളെ അണിനിരത്തി മാര്‍ച്ച് പാസ്റ്റ് നടക്കും.

പയ്യന്നൂര്‍ തളിപ്പറമ്പ്, ഇരിട്ടി, പേരാവൂര്‍, ഡി എച്ച് ക്യൂ.സ്‌പെഷ്യല്‍ യൂണിറ്റ് എന്നിവയെ പ്രതിനിധീകരിച്ച് കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലെ നാനൂറോളം ഓളം കായിക താരങ്ങള്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുക്കുന്നുണ്ട്.

11 ന് വൈകുന്നേരം നാല് മണിക്ക്, മീറ്റിന്റെ സമാപന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍ കെ.എ.പി നാലാം ബറ്റാലിയന്‍ കമാണ്ടന്റ് വിഷ്ണുപ്രദീപ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

സ്‌പോര്‍ട്‌സ് മീറ്റിലെ വിജയികള്‍ക്കുള്ള സമ്മാനദാനം കണ്ണൂര്‍ ജില്ലാ കളക്ടര്‍ നിര്‍വഹിക്കുന്നു.

തളിപ്പറമ്പ് റൂറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ ആസ്ഥാനത്തുനിന്നും ഡി.വൈ.എസ്.പി ഫ്‌ളാഗ്ഓഫ് ചെയ്ത ദീപശിഖാ പ്രയാണത്തെ കെ.എ.പി ഗ്രൗണ്ടില്‍ റൂറല്‍ ജില്ലാ പോലീസ് സ്‌പെഷ്യല്‍ബ്രാഞ്ച് ഡി.വൈ.എസ്.പി സജേഷ് വാഴാളപ്പില്‍ സ്വീകരിച്ചു.

കെ.പി.ഒ.എ റൂറല്‍ ജില്ലാ പ്രസിഡന്റ് എന്‍.വി.രമേശന്‍, കെ.പി.എ റൂറല്‍ ജില്ലാ സെക്രട്ടറി കെ.പ്രിയേഷ് എന്നിവര്‍ നേതൃത്വം നല്‍കി.