നാട്ടുകാരെ കൊല്ലാന്‍ ബി.എസ്.എന്‍.എല്ലിന്റെ ഒടുക്കത്തെ പില്ലര്‍.
തളിപ്പറമ്പ്: നാട്ടുകാരെ കൊല്ലാനായി എയര്‍പോര്‍ട്ട് റോഡില്‍ ബി.എസ്.എന്‍.എല്‍ വക പഴകി തുരുമ്പിച്ച കേബിള്‍ പില്ലര്‍.
ചിന്‍മയ റോഡില്‍ നിന്നും പാലകുളങ്ങരയിലേക്കുള്ള ജംഗ്ഷനിലാണ് ഈ അപകട പില്ലര്‍.
വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട ഈ പില്ലറില്‍ കണക്ഷനുകളൊന്നും ഇല്ലെങ്കിലും, ഇത് തുരുമ്പിച്ച് തീര്‍ന്നുകൊണ്ടിരിക്കയാണെങ്കിലും ഇതേവരെ നീക്കം ചെയ്യാന്‍ ബി.എസ്.എന്‍.എല്‍ തയ്യാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
അടിഭാഗം ദ്രവിച്ച് റോഡിലേക്ക് ചെരിഞ്ഞുനില്‍ക്കുന്ന പില്ലര്‍ വീണ് കാല്‍നടക്കാര്‍ക്കും വാഹനങ്ങള്‍ക്കും അപകടം സംഭവിക്കാതിരിക്കാനായി വലിയ കരിങ്കല്ലില്‍ കയര്‍കൊണ്ട് പിറകിലേക്ക് വലിച്ച് കെട്ടിവെച്ചിരിക്കയാണ്.
എയര്‍പോര്‍ട്ട് റോഡായതോടെ ഇടതടവില്ലാതെ ഈ റോഡ് വഴി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.
സര്‍സയ്യിദ് കോളേജിലേക്കും ചിന്‍മയ വിദ്യാലയത്തിലേക്കുമുള്ള കുട്ടികളും ഇതുവഴി പോകുന്നുണ്ട്.
ഏത് സമയത്തും ആരുടെയെങ്കിലും തലയിലേക്ക് വീഴാവുന്ന ഈ തരുമ്പിച്ച പില്ലര്‍ ഉടനടി നീക്കം ചെയ്യണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.