കേരള ഗ്രാമീണ്‍ ബാങ്ക് നിലപാടില്‍ പ്രതിഷേധം ശക്തം.

കണ്ണൂര്‍: ദിനനിക്ഷേപ ഏജന്റുമാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധേിക്കുന്ന കേരള ഗ്രാമീണ്‍ ബാങ്ക് മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധം.

സുപ്രീം കോടതി വിധി പ്രകാരം ബാങ്കുകളിലെ ദിന നിക്ഷേപ ഏജന്റുമാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യമായി പ്രഖ്യാപിച്ച ഗ്രാറ്റിവിറ്റിയും പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങളും നിഷേധിക്കുന്ന നടപടിയില്‍ ഇന്ന് കണ്ണൂര്‍ ബെഫി ഹാളില്‍ ചേര്‍ന്ന കേരള ഗ്രാമീണ്‍ ബാങ്ക് ഡെപ്പോസിറ്റ്
കളക്ടേഴ്‌സ് യൂണിയന്‍ (കെ.ജി.ബി.ഡി.സി.യു) കണ്ണൂര്‍ ജില്ലാ സമ്മേളനം ശക്തമായി പ്രതിഷേധിച്ചു.

മുഴുവന്‍ ഏജന്റുമാര്‍ക്കും മേല്‍ ആനുകൂല്യങ്ങള്‍ എത്രയും വേഗത്തില്‍ അനുവദിക്കാന്‍ സത്വര നടപടികള്‍ ഉണ്ടാവണമെന്ന് സമ്മേളനം ബാങ്ക് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് രമേശന്‍ തളിപ്പറമ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദനന്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു.

റിജോയ് തലശ്ശേരി സ്വാഗതവും ഹരീന്ദ്രന്‍ പെരളം നന്ദി പറഞ്ഞു.