യൂത്ത് കോണ്‍ഗ്രസ് ആന്തൂര്‍ മണ്ഡലം പസിഡന്റ് സ്ഥാനമേറ്റു:

ആന്തൂര്‍: യൂത്ത് കോണ്‍ഗ്രസ് ആന്തൂര്‍ മണ്ഡലം പ്രസിഡന്റ് കെ.വി.സിജിയും സഹഭാരവാഹികളും സ്ഥാനമേറ്റു.

ധര്‍മശാലയില്‍ നടന്ന ചടങ്ങ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടറി രാഹുല്‍ വെച്ചിയോട് ഉദ്ഘാടനം ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് പ്രജോഷ് പൊയ്യില്‍ അധ്യക്ഷത വഹിച്ചു. 

ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് വെള്ളച്ചാല്‍ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്മാരായ എ.എന്‍.അന്തൂരാന്‍, മാവില പത്മനാഭന്‍, ആന്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി.ആദംകുട്ടി, സി.കെ.സായൂജ്, പി.ഇന്ദിര, ഒ.വി.പ്രേകുമാര്‍, പി.പ്രവീണ്‍ കുമാര്‍,

പി.സുജാത, ഒ.വി.സരള, കൃഷ്ണ പ്രിയേഷ്, ഷൈജു ആന്തൂര്‍, പി.സരിത, അരുണ്‍ മോഹന്‍, വിമല്‍ മനോജ് എന്നിവര്‍ സംസാരിച്ചു. ഷബീര്‍ മാസ്റ്റര്‍ സ്വാഗതവും കെ.വി.സിജി നന്ദിയും പറഞ്ഞു.