ഞാന്‍ ഖലീല്‍-വാറണ്ട് പ്രതി കഞ്ചാവുമായി അറസ്റ്റില്‍
തലശേരി: അന്വേഷണത്തിനിടെ വാറണ്ട് കേസിലെ പ്രതി കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിലായി.
തലശേരി ധര്‍മ്മടം അറക്കലകത്ത് വീട്ടില്‍ റംസാന്റെ മകന്‍ എ.ഖലീലിനെയാണ്(39) തലശേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.സെന്തില്‍കുമാറും സംഘവും ഇന്ന് വൈകുന്നേരം തലസേരി കടല്‍പ്പാലത്തിന് സമീപംവെച്ച് പിടികൂടിയത്.
തലശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ വാറണ്ട്.നിലനില്‍ക്കുന്നതിനാല്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നിരവധി എന്‍.ഡി.പി.എസ് കേസിലെ പ്രതിയാണ് ഖലീല്‍. പ്രിവന്റീവ് ഓഫീസര്‍ പി.പി.പ്രദീപന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ലെനിന്‍ എഡ്വേര്‍ഡ്, ലിമേഷ്, ഫൈസല്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.