യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. നാലുപേര്‍ക്കെതിരെ കേസ്.

തളിപ്പറമ്പ്: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചസംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

രാഹുല്‍, അനുരാജ്, പ്രണവ്, പ്രജീഷ് എന്നിവരുടെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.

മോറാഴ കുട്ടഞ്ചേരിയിലെ പടിഞ്ഞാറേ വീട്ടില്‍ റിജിലിനാണ്(28)മര്‍ദ്ദനമേറ്റത്.

ഡിസംബര്‍ 11 ന് രാത്രി പത്തോടെ നാലുപേരും ചേര്‍ന്ന് റിജിലിനെ കെ.എല്‍ 59 ടി 4628 കാറില്‍ തട്ടിക്കൊണ്ടുപോയി മോറാഴ സ്‌റ്റെംസ് കോളേജിന് സമീപത്തെ വിജനമായ സ്ഥലത്തെത്തിച്ച് ഇരുമ്പു വടികൊണ്ടും വളകൊണ്ടും മര്‍ദ്ദിച്ചതായാണ് പരാതി.