കെ.എന്‍.എം മര്‍കസുദ്ദഅവ പ്രയാണം പോസ്റ്റ് കോണ്‍ഫ്രന്‍സ്

തളിപ്പറമ്പ്: കെ.എന്‍.എം മര്‍കസുദ്ദഅവ തളിപ്പറമ്പ് മണ്ഡലം പ്രയാണം പോസ്റ്റ് കോണ്‍ഫ്രന്‍സ് ജില്ലാ സെക്രട്ടറിയേറ്റംഗം ഫൈസല്‍ ചക്കരക്കല്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് സി.കെ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി വി.വി മഹമൂദ്, സാദിഖ് മാട്ടൂല്‍, സി.പി അനസ്, ഷാന ഏഴോം, വി.സുലൈമാന്‍, സജ്‌ന ഏഴോം, വാസില്‍ തളിപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു.

ഫെബ്രുവരി 15 മുതല്‍ 18 വരെ കരിപ്പൂരില്‍ നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ മികച്ച സേവനമനുഷ്ഠിച്ച വിവിധ മേഖലകളിലെ വളണ്ടിയര്‍മാരെയും ഡെമോസ്‌ട്രേറ്റര്‍മാരെയും ചടങ്ങില്‍ മെമന്റോ നല്‍കി ആദരിച്ചു.