വീടുകള്‍ക്കും ഓഫീസുകള്‍ക്കും വ്യവസായങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായ സ്ഥലം വില്‍പ്പനക്ക്.
തളിപ്പറമ്പ്: വീടുകള്‍ക്കും ഓഫീസുകള്‍ക്കും വ്യവസായങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായ സ്ഥലം വില്‍പ്പനക്ക്.
കണ്ണൂര്‍ കല്ല് കൊത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന് അവകാശ കൈവശമായ നെല്ലിപ്പറമ്പിലെ കുറ്റേരി വില്ലേജില്‍ മാവിച്ചേരി, വെള്ളാവ് ദേശത്തുള്ള ഒരു ഹെക്ടര്‍ 81 ആര്‍ 78 സ്‌ക്വ.മീ സ്ഥലമാണ് മൊത്തമായോ പ്ലോട്ടുകളായോ ക്വട്ടേഷന്‍ സ്വീകരിച്ചും പരസ്യമായി ലേലം ചെയ്തും വില്‍ക്കുന്നത്.
ധര്‍മ്മശാലയിലെ സംഘം ഓഫീസില്‍
മാര്‍ച്ച് 18 ന് രാവിലെ 11 മണിക്കാണ് ലേലം നടക്കുക.
ക്വട്ടേഷനുകള്‍ 18-03-2024ന് തിങ്കളാഴ്ച രാവിലെ 10.30 മണിക്ക് മുമ്പായി സംഘം ഓഫീസില്‍ കിട്ടിയിരിക്കണം.
പ്ലോട്ടുകളുടെ വിശദവിവരങ്ങള്‍ ഓഫീസില്‍ ലഭ്യമാണ്.
പരസ്യലേലം 18-03-2024-ന് രാവിലെ 11 മണി മുതല്‍ നടത്തുന്നതാണ്.
ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 50,000 രൂപ (അമ്പതിനായിരം) നിരതദ്രവ്യം കെട്ടിവെക്കേണ്ടതാണ്.
നിരതദ്രവ്യം അടച്ചതിന്റെ രശീതി ക്വട്ടേഷന്‍ നല്‍കുമ്പോള്‍ ക്വട്ടേഷനോടൊപ്പം ഹാജരാക്കേണ്ടതാണ്.
സംഘത്തിന് തൃപ്തികരമായ വില ലഭിക്കുന്നവര്‍ക്ക് ലേലം ഉറപ്പിക്കുന്നതും ലേലസംഖ്യയുടെ നാലില്‍ ഒന്ന് അപ്പോള്‍ തന്നെ അടക്കേണ്ടതും ബാക്കി തുക ലേലം അംഗീകരിച്ച് 60 ദിവസത്തിനകം സംഘത്തില്‍ അടച്ച് ലേലം കൊണ്ടയാളുടെ ചെലവില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്ത് വാങ്ങേണ്ടതാണ്.
ആവശ്യമെങ്കില്‍ ലേലം മാറ്റി വെക്കാനും ലേല നടപടി റദ്ദ് ചെയ്യാനുമുള്ള പരമാധികാരം സംഘം ഭര ണസമിതിയില്‍ നിക്ഷിപ്തമായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘം ഓഫീസുമായി ബന്ധപ്പെടുക.
ഫോണ്‍-
9895401423.
9496510633
965665050.